ക​ട്ട​പ്പ​ന​യി​ലെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം
Friday, April 9, 2021 9:32 PM IST
ക​ട്ട​പ്പ​ന: എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ക​ട്ട​പ്പ​ന​യി​ലെ മ​ല​ഞ്ച​ര​ക്കു വ്യാ​പാ​രി കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (63)യെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സം​മു​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി​രി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​കൂ​ടി ല​ഭി​ച്ചാ​ൽ പ്ര​തി​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
ഇ​വ​രു​ടെ ര​ണ്ടു​നി​ല വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സം​ഭ​വം​ന​ട​ന്ന രാ​ത്രി​യി​ൽ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് താ​ൻ കി​ട​ന്നു​റ​ങ്ങി​യ​തെ​ന്നാ​ണ് ഭ​ർ​ത്താ​വ് ജോ​ർ​ജ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന് എ​ത്തി​യ​പ്പോ​ഴാ​ണ് താ​ഴ​ത്തെ നി​ല​യി​ലെ മു​റി​ക്കു​ള്ളി​ൽ നി​ല​ത്തു വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ചി​ന്ന​മ്മ​യെ ക​ണ്ട​തെ​ന്നും ഉ​ട​നെ നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി ചി​ന്ന​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും ജോ​ർ​ജി​ന്‍റെ മൊ​ഴി​യി​ലു​ണ്ട്.
പ്ര​മേ​ഹ​മു​ൾ​പ്പ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ചി​ന്ന​മ്മ​യു​ടെ സ്വ​ഭാ​വി​ക മ​ര​ണ​മാ​കാ​മെ​ന്ന സാ​ധ്യ​ത​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന പ​രാ​തി ഉ​ണ്ടാ​യ​ത്. ഇ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ചി​ന്ന​മ്മ​യു​ടെ നാ​ലു​പ​വ​ൻ സ്വ​ർ​ണം കാ​ണു​ന്നി​ല്ലെ​ന്നാ​ണ് ജോ​ർ​ജ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഇ​വ വീ​ട്ടി​നു​ള്ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​വാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.
എ​ന്നാ​ൽ വീ​ടി​നു​ള്ളി​ൽ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ര​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ​ണ ശ്ര​മ​ത്തി​ന്‍റെ​യോ മ​ൽ​പി​ടു​ത്തം ന​ട​ന്ന​തി​ന്‍റെ​യോ ല​ക്ഷ​ണ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
പി​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​ന്ന​തും മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ക​ണ്ടെ​ത്തി​യ തു​ണി​യും സം​ശ​യം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.
കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.