തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Friday, April 9, 2021 9:32 PM IST
ക​രി​മ​ണ്ണൂ​ർ: ഉ​ടു​ന്പ​ന്നൂ​ർ, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മീ​പ​നാ​ളി​ൽ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ടു​ന്പ​ന്നൂ​ർ പ​ന്നൂ​ർ പ​ഴ​യി​ട​ത്ത് സ​ണ്ണി​യു​ടെ ആ​ടി​നെ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ക​റ​വ​യു​ള്ള മ​റ്റൊ​രു ആ​ടി​നെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ടി​നു​സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.
തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഇ​വ​യു​ടെ ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. സ​മീ​പ​നാ​ളി​ൽ നി​ര​വ​ധി​പ്പേ​രു​ടെ ആ​ടു​ക​ളെ തെ​രു​വ്നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ ക​ശാ​പ്പു​കേ​ന്ദ്ര​ങ്ങ​ൾ, ഇ​റ​ച്ചി​വി​ല്പ​ന ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാം​സാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​ഴി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​വ​യ്ക്ക് ആ​ക്ര​മ​ണ​സ്വ​ഭാ​വം കൂ​ടു​ത​ലാ​ണ്.
പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും തെ​രു​വ്നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്.
ക​രി​മ​ണ്ണൂ​ർ ടൗ​ണ്‍, പ​ള്ളി​ജം​ഗ്ഷ​ൻ, കു​രു​ന്പു​പാ​ടം, ത​ട്ട​ക്കു​ഴ, പ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ൾ​ക്കു​നാ​ൾ തെ​രു​വ്നാ​യ ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ അ​ഴി​ച്ചു​വി​ടു​ന്നു​തും നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്നു​ണ്ട്.​
ഇ​വ​യു​ടെ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ തെ​രു​വ്നാ​യ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.