കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Saturday, April 10, 2021 10:17 PM IST
മൂ​ന്നാ​ർ: ആ​രോ​ഗ്യ വ​കു​പ്പ് കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കോ​വി​ഡ് വാ​ക്സി​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചു. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ക​ന്പ​നി​യു​ടെ എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ ല​ക്ഷ്മി എ​സ്റ്റേ​റ്റി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 450-ഓ​ളം പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച മാ​ട്ടു​പ്പെ​ട്ടി എ​സ്റ്റേ​റ്റി​ലാ​ണ് ക്യാ​ന്പ് ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന ക്യാ​ന്പി​ന് ദേ​വി​കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​ടെ​ൽ​വി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് വ​ർ​ഗീ​സ്, കെ​ഡി​എ​ച്ച്പി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ആ​ർ. തോ​ൽ​പാ​ടി, ഡെ​പ്യൂ​ട്ടി മ​നേ​ജ​ർ ജോ​സ​ഫ് അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി. ഇ​ന്ന് ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.