ജി​ല്ലാ ക​ള​ക്ട​റുടെ യോ​ഗം 15-ന്
Saturday, April 10, 2021 10:17 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, ട്ര​ഷ​റ​ർ ലെ​നി​ൻ ഇ​ട​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ​ക​ള​ക്ട​ർ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.