അ​വ​ശ​നാ​യി മാ​ർ​ക്ക​റ്റി​ൽ കി​ട​ന്ന​യാ​ൾ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു
Sunday, April 11, 2021 9:51 PM IST
നെ​ടു​ങ്ക​ണ്ടം: അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നെ​ടു​ങ്ക​ണ്ടം മാ​ർ​ക്ക​റ്റി​ൽ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​യാ​ൾ മ​രി​ച്ചു.
നെ​ടു​ങ്ക​ണ്ടം മാ​ർ​ക്ക​റ്റി​ൽ ചെ​രു​പ്പു കു​ത്ത​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന നൗ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ശ നി​ല​യി​ൽ മാ​ർ​ക്ക​റ്റി​ലെ ചെ​രു​പ്പ് തു​ന്നു​ന്ന ഇ​ടു​ങ്ങി​യ മു​റി​യി​ൽ ക​ണ്ടെ​ത്തി​യ നൗ​ഷാ​ദി​നെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ മു​ൻ​കൈ​യെ​ടു​ത്താ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെത്തുട​ർ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന നൗ​ഷാ​ദ് കി​ട​ന്നി​ട​ത്ത് ത​ന്നെ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി​യി​രു​ന്നു. ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെത്തുട​ർ​ന്ന് എ​ത്തി​യ നാ​ട്ടു​കാ​രി​ൽ ചി​ല​രാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വി​വ​രം ധ​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് 108 ആ​ന്പു​ല​ൻ​സു​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നെ​ജ്മ സ​ജു, ജോ​ജി ഇ​ട​പ്പ​ള്ളി​കു​ന്നേ​ൽ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
പ്രാഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​ന് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം പി​ന്നീ​ട്.