നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു
Monday, April 12, 2021 9:48 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും ശേ​ഷ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ന്ന​താ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണം. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും നെ​ടു​ങ്ക​ണ്ട​ത്ത് ഉ​യ​രു​ക​യാ​ണ്. ഇ​ന്ന​ലെ 25 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 11 വ​രെ 529 ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ൽ 96 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17 ആ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. 11-ന് ​നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 22 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 10-ന് 14 ​പേ​ർ​ക്കും ഒ​ന്പ​തി​ന് 20 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ടു​ന്പ​ൻ​ചോ​ല, പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഓ​രോ ദി​വ​സ​വും വ​ർ​ധ​ന​വാ​ണ്.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്പോ​ഴും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ക്കു​ന്നി​ല്ല. ഉ​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ന്നു​ള്ളൂ. പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു ദി​വ​സം 300 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ടാ​ക്സി പി​ടി​ച്ചും അ​ല്ലാ​തെ​യും എ​ത്തു​ന്ന​വ​ർ പ​ല​ദി​വ​സ​ങ്ങ​ളി​ൽ വ​രേ​ണ്ട​താ​യി വ​രു​ന്നു.
പാ​ന്പാ​ടും​പാ​റ​യി​ലെ ബ്ലോ​ക്ക് പി​എ​ച്ച്സി​യി​ൽ ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​മി​ല്ല. പാ​ന്പാ​ടും​പാ​റ​യി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യാ​ൽ പാ​ന്പാ​ടും​പാ​റ, മ​ന്നാ​ക്കു​ടി, തോ​വാ​ള, അ​ഞ്ചു​മു​ക്ക്, ക​വു​ന്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണു​ക​ളും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ, നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.