സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ന് പരി​ക്ക്
Thursday, April 15, 2021 10:16 PM IST
മൂ​ല​മ​റ്റം:​ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്.
കൊ​ല്ലം സ്വ​ദേ​ശി അ​നീ​ഷ് അ​ര​വി​ന്ദി​നാ​ണ് (38)പ​രി​ക്കേ​റ്റ​ത്.
ഇ​ടു​ക്കി​യി​ലേ​ക്ക് പോ​യ അ​നീ​ഷി​ന്‍റെ സ്കൂ​ട്ട​ർ അ​റ​ക്കു​ളം 12-ാം ൽ ​സി​ഗ്ന​ൽ ബോ​ർ​ഡി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഉ​ട​ൻ ത​ന്നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ പ്രോ​ഗ്രാ​മ​റാ​ണ് അ​നീ​ഷ്.