മി​ഴി​യ​ട​ച്ച​ത് ആ​ര് ? ഹൈ​മാ​സ്റ്റോ അ​ധി​കൃ​ത​രോ...
Thursday, April 15, 2021 10:16 PM IST
ക​രി​മ​ണ്ണൂ​ർ: ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ലൈ​റ്റ് തെ​ളി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​വ​രും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു.
ഇ​തു​മൂ​ലം ടൗ​ണ്‍ ഇ​രു​ട്ടി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. രാ​ത്രി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി അ​ട​യ്ക്കു​ന്ന​തോ​ടെ ടൗ​ണി​ൽ കൂ​രി​രു​ട്ട് പ​ട​രും. ടൗ​ണി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വ​ഴി​വി​ള​ക്കു​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​ വ​ഴിവി​ള​ക്കു​ക​ളു​ടെ അ​ഭാ​വം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി തെ​ളി​യാ​തെ കി​ട​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.​
എ​ത്ര​യും വേ​ഗം ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​രി​മ​ണ്ണൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജെ. ​ചെ​റി​യാ​ൻ സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.