വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സു​ര​ക്ഷാസം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്
Thursday, April 15, 2021 10:18 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ന് സു​ര​ക്ഷി​ത​ത്വം ക​ൽ​പ്പി​ക്കാ​തെ ര​ക്ഷി​താ​ക്ക​ളു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷ ഡ്യൂ​ട്ടി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് പ​രീ​ക്ഷ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ൾ കോ​വി​ഡ് വ്യാ​പ​ന​തോ​ത് വ​ർ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ല സ്കൂ​ളു​ക​ളി​ലും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷ ഡ്യൂ​ട്ടി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​അ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.