കു​മ​ളി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യ്ക്ക് നാ​ളെ സു​വ​ർ​ണ​ദി​നം
Thursday, April 15, 2021 10:20 PM IST
കു​മ​ളി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യ്ക്ക് സു​വ​ർ​ണ​ദി​നം സ​മ്മാ​നി​ച്ച് അ​ഞ്ചു സ​മ​ർ​പ്പി​ത​രു​ടെ വ്ര​ത​വാ​ഗ്ദാ​ന​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി​യാ​ഘോ​ഷം നാ​ളെ ന​ട​ക്കും. ഇ​തോ​ടൊ​പ്പം ഇ​ട​വ​കാം​ഗ​മാ​യ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന ക​രു​വേ​ലി​ക്ക​ലി​ന്‍റെ വ്ര​ത​വാ​ഗ്ദാ​ന​വും ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, അ​സി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ക​ണി​യാം​ന​ട​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
ഡോ​ട്ടേ​ഴ്സ് ഓ​ഫ് ല​വ്ക്കാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ ജൂ​ഡി​റ്റ പ്ലാ​വു​വ​ച്ച​തി​ൽ, സി​സ്റ്റ​ർ ഫ്ളാ​വി​യ പു​ളി​ക്ക​ൽ, സി​സ്റ്റ​ർ ബ​ർ​ണാ​ഡാ വാ​ണി​യേ​ട​ത്ത്, സി​സ്റ്റ​ർ എ​മി​ലി​യ ത​റ​പ്പേ​ൽ, സി​സ്റ്റ​ർ ജോ​ക്കി​ന പു​ത്തൂ​ർ എ​ന്നി​വ​രാ​ണ് നാ​ളെ വ്ര​ത​വാ​ഗ്ദാ​ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്.
50 വ​ർ​ഷം​മു​ന്പ് ഇ​വ​ർ​ക്കൊ​പ്പം സ​ന്യാ​സ​ജീ​വി​തം സ്വീ​ക​രി​ച്ച ഇ​തേ ഇ​ട​വ​കാം​ഗ​മാ​യ സി​സ്റ്റ​ർ എ​യ്ഞ്ച​ല സ്രാ​ന്പി​ക്ക​ൽ ഏ​താ​നും വ​ർ​ഷം​മു​ന്പ് മ​രി​ച്ചു.
ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ എ​ട്ടു വൈ​ദി​ക​രും നാ​ൽ​പ​തോ​ളം സ​ന്യാ​സി​നി​ക​ളും ഇ​പ്പോ​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം​ചെ​യ്യു​ന്നു​ണ്ട്.
എ​സ്എ​ബി​എ​സ്, എ​സ്ഡി, എ​ഫ്എ​സ്ഡി, എ​സ്എം​എം​ഐ സ്യാ​നി​സി​നി സ​മൂ​ഹ​ങ്ങ​ളും സി​എം​ഐ, ബ​ന​ഡി​ക്ടൈ​ൻ സ​ന്യാ​സ ആ​ശ്ര​മ​ങ്ങ​ളും ഇ​ട​വ​ക​യു​ടെ പ​രി​ധി​യി​ലു​ണ്ട്.