വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന്
Friday, April 16, 2021 10:03 PM IST
നെ​ടു​ങ്ക​ണ്ടം: വ്യാ​പാ​രി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന് പ​രാ​തി. പ​രാ​തി​ക്കാ​രി​യോ​ട് പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​താ​യും തൂ​ക്കു​പാ​ലം സ്വ​ദേ​ശി​നി പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജ​നു​വ​രി 21-നാ​ണ് നെ​ടു​ങ്ക​ണ്ട​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ വീ​ട്ട​മ്മ​യോ​ട് വ്യാ​പാ​രി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​റ​യു​ന്ന​ത്. വീ​ട്ട​മ്മ ജ​നു​വ​രി 26-ന് ​ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കു​ക​യും പ​രാ​തി സ്വീ​ക​രി​ച്ച ഡി​വൈ​എ​സ്പി കേ​സ് അ​ന്വേ​ഷി​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നി​ട​യി​ൽ വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും വീ​ട്ട​മ്മ 57000 രൂ​പ ക​വ​ർ​ന്ന​താ​യി ആ​രോ​പി​ച്ച് വ്യാ​പാ​രി​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ൽ മാ​ത്ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും വീ​ട്ട​മ്മ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ വീ​ട്ട​മ്മ​യു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ൽ വീ​ട്ട​മ്മ​ക്കെ​തി​രെ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.