ലോ​ക്ഡൗ​ണ്‍ വി​ര​സ​ത​യ​ക​റ്റാ​ൻ മ​ണ്ണി​ലി​റ​ങ്ങി​യ 72-കാ​ര​ൻ പൊ​ന്നു​വി​ള​യി​ച്ചു
Monday, April 19, 2021 9:54 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ഡൗ​ണി​ന്‍റെ വി​ര​സ​ത​യ​ക​റ്റാ​ൻ മ​ണ്ണി​ലി​റ​ങ്ങി​യ 72-കാ​ര​ൻ പൊ​ന്നു​വി​ള​യി​ച്ച സം​തൃ​പ്തി​യി​ലാ​ണ്. ത​രി​ശു​ഭൂ​മി​യി​ൽ പൊ​ന്ന് വി​ള​യി​ച്ച​തി​നൊ​പ്പം കു​ടി​യേ​റ്റ​കാ​ല​ത്തെ കാ​ർ​ഷി​ക രീ​തി​ക​ൾ മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത് പു​തു​ത​ല​മു​റ​യ്ക്ക് ആ​ശ്ച​ര്യ​വു​മാ​യി.

30 വ​ർ​ഷം ത​രി​ശാ​യി കി​ട​ന്നി​രു​ന്ന അ​ഞ്ചേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് മ​ഞ്ഞ​പ്പെ​ട്ടി മ​ര​ങ്ങാ​ട്ട് തോ​മ​സ് ക​പ്പ​കൃ​ഷി​യി​ൽ വി​പ്ല​വം തീ​ർ​ത്ത​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നാ​ണ് ത​രി​ശ് ഭൂ​മി​യി​ൽ ഇ​ദേ​ഹം ക​പ്പ കൃ​ഷി തു​ട​ങ്ങി​യ​ത്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും കൃ​ഷി​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി കു​ടി​യേ​റ്റ​കാ​ല രീ​തി​ക​ൾ​കൂ​ടി പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.

തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തോ​ടു​ചേ​ർ​ന്ന് കി​ട​ന്നി​രു​ന്ന അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പാ​ട്ട​ത്തി​നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി കൃ​ഷി​യി​റ​ക്കാ​തെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്തെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ക​പ്പ​കൃ​ഷി ആ​രം​ഭി​ച്ചു. മ​ക​നും മ​ക​ളു​ടെ ഭ​ർ​ത്താ​വും സ​ഹാ​യ​ത്തി​നെ​ത്തി. 12000 മൂ​ട് ക​പ്പ​യാ​ണ് തോ​മ​സ് ഇ​വി​ടെ ന​ട്ടു പ​രി​പാ​ലി​ച്ച​ത്. കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​ന്നൂ​റോ​ളം മൂ​ട് ക​പ്പ ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ പ​ന്നി ക​യ​റു​ന്ന​ത് ത​ട​യാ​ൻ തോ​മ​സ് പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി.

കൃ​ഷി ഭൂ​മി​യു​ടെ ചു​റ്റും ഗ്രീ​ൻ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​മ​റ​ച്ചു. രാ​ത്രി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ ​ക​ത്തി​ക്കു​ക​യും പ​ത്തോ​ളം ഭാ​ഗ​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ തെ​ളി​ച്ചി​ടു​ക​യും ചെ​യ്തു. കൃ​ഷി​യി​റ​ക്കി​യ ഭൂ​മി​യി​ൽ താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ച് രാ​ത്രി താ​മ​സം ഇ​വി​ടേ​ക്ക് മാ​റ്റി​യ തോ​മ​സ് പാ​ട്ട​കൊ​ട്ടി​യും കാ​ട്ടു​പ​ന്നി​ക​ളെ അ​ക​റ്റാ​ൻ തു​ട​ങ്ങി.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ചി​ല്ലു​കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് കൃ​ഷി​യി​ട​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ര​ണ്ട് കു​പ്പി​ക​ൾ ഒ​രു​മി​ച്ചാ​ണ് ഓ​രോ ഭാ​ഗ​ത്തും കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കാ​റ്റി​ൽ ഇ​വ കൂ​ട്ടി​യി​ടി​ക്കു​ന്പോ​ൾ ശ​ബ്ദം ഉ​ണ്ടാ​കു​ന്ന​തും തീ​യു​ടേ​യും വെ​ളി​ച്ച​ത്തി​ന്‍റെ​യും സാ​ന്നി​ധ്യം​മൂ​ല​വും കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

72-കാ​ര​നാ​യ തോ​മ​സി​ന്‍റെ കൃ​ഷി​യെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ക്കു​ക​യും കൃ​ഷി വി​ക​സ​ന​ത്തി​നാ​യി പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ക​യും ചെ​യ്തു.

നെ​ടു​ങ്ക​ണ്ടം കൃ​ഷി ഭ​വ​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലാ​ണ് തോ​മ​സ്. ക​പ്പ മൊ​ത്ത​മാ​യി എ​ടു​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.