വാ​ഹ​നാ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു
Monday, April 19, 2021 10:15 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​മാ​ലി ടൗ​ണി​നു​സ​മീ​പം പ​ക്കാ​യ​പ്പ​ടി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ സ്വ​ദേ​ശി പി.​വി. സ​നി​ൽ (44) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​റി​ൽ ആ​യി​ര​മേ​ക്ക​റി​ലെ വീ​ട്ടി​ലേ​ക്ക് പോകുന്നതിനിടെ പ​ക്കാ​യ​പ്പ​ടി​ക്കു​സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന ജീ​പ്പ് സ​നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​നി​ലി​നെ ഉ​ട​ൻ​ത​ന്നെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​എ​സ്എ​സ് മു​ൻ ജി​ല്ലാ കാ​ര്യ​വാ​ഹും ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മായിരുന്നു.