ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, April 20, 2021 9:47 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​ന്നു.
ജി​ല്ല​യി​ലെ നാ​ലു അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ്, റ​വ​ന്യു, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടു​ന്പോ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മെ​ഗാ കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യും കൂ​ടി തു​ട​രും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ സ​മീ​പ​ത്തെ പി​എ​ച്ച്സി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​നു പു​റ​മെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ഉ​ള്ള​വ​ർ, സെ​യി​ൽ​സ് ജീ​വ​ന​ക്കാ​ർ, ക​ച്ച​വ​ട സ്ഥാ​ന​പ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി പൊ​തു ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
നി​ല​വി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ബെ​ഡ്ഡു​ക​ൾ, ഓ​ക്സി​ജ​ൻ തു​ട​ങ്ങി​യ​വ​യു​ണ്ട്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജ്, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ജി​ല്ല​യു​ടെ മ​റ്റു മേ​ഖ​ല​ക​ളി​ൽ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.