വാ​ക്സി​നേ​ഷ​ന് വ​ൻതി​ര​ക്ക്
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് വ​ൻ തി​ര​ക്ക്. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ വ​ലി​യ​തോ​തി​ൽ ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. ടോ​ക്ക​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്. ല​ഭ്യ​ത​ക്കു​റ​വു മൂ​ലം പ​രി​മി​ത​മാ​യ ഡോ​സ് മാ​ത്രം വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ൽ​കു​ന്ന​തി​നാ​ൽ കു​ത്തി​വ​യ്പി​നാ​യി എ​ത്തു​ന്ന​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​രും വാ​ക്സി​ൻ ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന അ​വ​സ്ഥ​യു​ണ്ട്.
ര​ണ്ടാം ഘ​ട്ട വാ​ക്സി​നേ​ഷ​നാ​യി എ​ത്തു​ന്ന​വ​ർ​ക്കും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​തി​നാ​ൽ ഇ​ന്ന് ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 63 സെ​ന്‍റ​റു​ക​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച എ​ത്തി​യ 20,000 ഡോ​സ് വാ​ക്സി​ൻ ആ​ണ് ഇ​ന്ന​ലെ മു​ത​ൽ ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്നു. ഒ​രു ദി​വ​സം ന​ൽ​കാ​നാ​യി കു​റ​ഞ്ഞ് 8000 ഡോ​സ് വാ​ക്സി​ൻ വേ​ണ​മെ​ന്ന​തി​നാ​ൽ ര​ണ്ടു ദി​വ​സം കൂ​ടി ന​ൽ​കാ​നു​ള്ള സ്റ്റോ​ക്കാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ കോ​വി​ഷീ​ൽ​ഡി​നു പു​റ​മെ മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന കോ​വാ​ക്സി​നും ഇ​ന്ന​ലെ ഉ​പ​യോ​ഗി​ച്ചു. തി​ര​ക്ക് അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത അ​ള​വി​ലാ​ണ് വാ​ക്സി​ൻ ഓ​രോ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന​ത്.
നാ​ളെ​യും മ​റ്റ​ന്നാ​ളും കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ഇ​ന്ന് 5000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് കൂ​ടി ജി​ല്ല​യി​ലേ​ക്ക് എ​ത്തും. ഇ​തു കൂ​ടി ല​ഭി​ച്ചാ​ൽ ര​ണ്ടു ദി​വ​സം ന​ൽ​കാ​നു​ള്ള ഡോ​സ് ഉ​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന് വാ​ക്സി​ൻ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം ക​ണ​ക്കി​ലെ​ടു​ത്താ​ൽ വെ​ള്ളി​യാ​ഴ്ച​യ്ക്കു ശേ​ഷം ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ താ​ത്ക്കാ​ലി​ക​മാ​യി നി​ല​യ്ക്കാ​നാ​ണ് സാ​ധ്യ​ത.
ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഒ​ന്നാം​ഘ​ട്ട വാ​ക്സി​ൻ എ​ടു​ത്ത ഒ​ട്ടേ​റെ പേ​ക്ക് ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ ല​ഭി​ക്കാ​നു​ണ്ട്. ഇ​തി​ലേ​റെ​പ്പേ​രും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ടം വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്.
ഇ​തി​നി​ടെ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ക്സി​നെ​ടു​ക്കാ​നാ​യി ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​താ​ണ് കാ​ര​ണം. വാ​ക്സി​നെ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തെ​ത്തി​യാ​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.