തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 26 മു​ത​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സ്പെ​ഷാ​ലി​റ്റി ഒ​പി​യി​ൽ വ​രു​ന്ന രോ​ഗി​ക​ൾ 8075908291 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം.​
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. പ​നി ക്ലി​നി​ക്ക് ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും. പ​നി​യു​ള്ള​വ​ർ​ക്ക് ബു​ക്ക് ചെ​യ്യാ​തെ വ​രാം.​ ക്ലി​നി​ക്കി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രെ പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫാ​ർ​മ​സി​യി​ൽ കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മാ​ദേ​വി, ആ​ർ​എം​ഓ ഡോ.​സി.​ജെ.​പ്രീ​തി എ​ന്നി​വ​ർ അ​റി​യി​ച്ചു.