ക​രു​ണാ​പു​ര​ത്ത് അ​ടി​യ​ന്ത​ര സ​ർ​വ​ക​ക്ഷി യോ​ഗം
Tuesday, April 20, 2021 9:49 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ അ​ടി​യ​ന്ത​ര സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു.
പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ദി​വ​സം​ത​ന്നെ 50 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ്, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച​മു​ത​ൽ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം​വ​ഴി ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും വെ​ള്ളി​യാ​ഴ്ച ക​ന്പം​മെ​ട്ടി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റും ന​ട​ത്തും. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കും. നി​യ​മ ലം​ഘ​നം ന​ട​ന്നാ​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും.
വി​വാ​ഹം, മ​റ്റ് ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്ക്ക് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കും.
അ​യ​ൽ​ക്കു​ട്ട യോ​ഗ​ങ്ങ​ൾ മേ​യ് 15 വ​രെ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്താ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ​ടു​ത്ത​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും 50 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി വാ​വ​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ലി, സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​സി. അ​നി​ൽ, റാ​ബി സി​ദി​ഖ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി​നീ​ത സൈ​മ​ണ്‍, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ മി​നി പ്രി​ൻ​സ്, മാ​ത്തു​ക്കു​ട്ടി മ​റ്റ​പ്പ​ള്ളി, ജെ​യ്മോ​ൻ, സി.​എം. ബാ​ല​കൃ​ഷ്ണ​ൻ, ബൈ​ജു തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.