കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് നെ​ടു​ങ്ക​ണ്ട​ത്ത് സ്ക്വാ​ഡു​ക​ൾ
Tuesday, April 20, 2021 9:49 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പി​എ​ച്ച്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചു. മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളാ​യി സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ബൂ​ത്ത് നി​ർ​ത്ത​ലാ​ക്കി.
അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് ക​ന്പം​മെ​ട്ടി​ൽ ബൂ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ തി​രി​കെ വി​ളി​ച്ച് സ്ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. ഓ​രോ സ്ക്വാ​ഡി​ലും ഒ​രു ഡോ​ക്ട​ർ, ഒ​രു ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ഒ​രു ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ഒ​രു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ഹ​ന​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​വും ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റേ​യും പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​വ​ർ കോ​വി​ഡ് രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലും വാ​ർ​ഡു​ക​ളി​ലും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റാ​ണ് കൂ​ടു​ത​ലാ​യും ന​ട​ത്തു​ന്ന​ത്.
പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ക​യും പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്യും. മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം​മൂ​ലം കൂ​ടു​ത​ൽ​പേ​ർ​ക്ക് പ​രി​ശോ​ധ​ന ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ശാ​ന്ത് അ​റി​യി​ച്ചു.