ഡി​സി​സി​യു​ടെ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ഇ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Wednesday, April 21, 2021 10:31 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡി​ന്‍റെ ര​ണ്ടാംത​രം​ഗ​ത്തെ നേ​രി​ടാ​നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഡി​സി​സി​യു​ടെ ജി​ല്ലാ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ ആ​രം​ഭി​ക്കും.
ഇ​തി​നാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ചെ​യ​ർ​മാ​നാ​യും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ഏ​കോ​പ​ന​ങ്ങ​ൾ​ക്കാ​യി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ​സ്. സി​ദ്ധി​ഖ്, ജി. ​മു​നി​യാ​ണ്ടി (ദേ​വി​കു​ളം), എ​സ്.​ടി. അ​ഗ​സ്റ്റി​ൻ, കെ.​ബി. സെ​ൽ​വം (ഇ​ടു​ക്കി), വൈ.​സി. സ്റ്റീ​ഫ​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ (ഉ​ടു​ന്പ​ൻ​ചോ​ല), വി.​ഇ. താ​ജു​ദ്ദീ​ൻ, ലീ​ലാ​മ്മ ജോ​സ് (തൊ​ടു​പു​ഴ), പി.​ആ​ർ. അ​യ്യ​പ്പ​ൻ, അ​രു​ണ്‍ പൊ​ടി​പ്പാ​റ (പീ​രു​മേ​ട്) എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
കൂ​ടാ​തെ മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലും ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ രൂ​പീ​ക​രി​ക്കും. ജി​ല്ല​യി​ൽ വി​ദ​ഗ്ദ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഉ​ൾ​പ്പെ​ടു​ന്ന പാ​ന​ൽ രൂ​പീ​ക​രി​ക്കും. രോ​ഗ​ബാ​ധ​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ മാ​സ്ക് വി​ത​ര​ണം, രോ​ഗാ​ധി​ക്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ്യ-​പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും.
നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് സം​വി​ധാ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​തെ​യും അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് രോ​ഗം സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ സ​ന്ന​ദ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ഹ​ലോ ഡോ​ക്ട​ർ പ്രോ​ഗ്രാം എ​ന്ന പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫോ​ണി​ലൂ​ടെ വി​ളി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.