കോ​വി​ഡ് ജാ​ഗ്ര​ത; അ​ടി​മാ​ലി​യി​ലും കൂ​ട്ട​പ​രി​ശോ​ധ​ന
Wednesday, April 21, 2021 10:35 PM IST
അ​ടി​മാ​ലി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മേ​റി​യ​തോ​ടെ അ​ടി​മാ​ലി മേ​ഖ​ല​യി​ലും ജാ​ഗ്ര​ത ക​ടു​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച്ച മാ​ത്രം അ​ടി​മാ​ലി​യി​ൽ 60 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ 175ഓ​ളം ആ​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി. കോ​വി​ഡ് വ്യാ​പ​ന ആ​രം​ഭം മു​ത​ൽ ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 1600 ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മേ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​വാ​ൻ ഇ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്താ​കെ ന​ട​ക്കു​ന്ന കൂ​ട്ട​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ലും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്കും ആ​ർടിപിസിആ​ർ പ​രി​ശോ​ധ​ന​ക്കും ക്യാ​ന്പി​ൽ സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ലെ 11, 12, 13, 15, 17 വാ​ർ​ഡു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള​താ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന വി​വ​രം.
ഇ​ന്നുമു​ത​ൽ 28 വ​രെ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ർ​ഡു​ക​ൾ തി​രി​ച്ച് നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.