ഇ​ന്നുമു​ത​ൽ മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​ട​ച്ചി​ട​ൽ
Wednesday, April 21, 2021 10:35 PM IST
അ​ടി​മാ​ലി: കോ​വി​ഡ് ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നുമു​ത​ൽ മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടും. പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ചി​ടു​ന്ന​ത്.
സ​ർ​വക​ക്ഷി തീ​രു​മാ​ന പ്ര​കാ​രം പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, മ​ത്സ്യ മാം​സ​ക്ക​ട​ക​ൾ എ​ന്നി​വ ദി​വ​സ​വും ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കും.
ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ബേ​ക്ക​റി​ക​ളി​ൽ നി​ന്നും രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പാ​ഴ്സ​ൽ മാ​ത്രം അ​നു​വ​ദി​ക്കും. ഓ​ട്ടോ - ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വാ​ദ​മി​ല്ല.
മാ​ങ്കു​ള​ത്തേ​ക്കു​ള്ള വി​നോ​ദസ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ഹോംസ്റ്റേ​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും പു​തി​യ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ടൗ​ണി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​രും ഓ​ട്ടോ - ടാ​ക്സി ഡ്രൈ​വ​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണം.
തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.