കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മാ​ലി​ന്യ​ങ്ങ​ൾ അ​ല​സ​മാ​യി ഉ​പേ​ക്ഷി​ച്ചു
Wednesday, April 21, 2021 10:35 PM IST
രാ​ജ​കു​മാ​രി: ബോ​ഡി​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ചെ​ക്ക്പോ​സ്റ്റി​ലെ കേ​ര​ള പോ​ലീ​സി​ന്‍റെ താത്ക്കാ​ലി​ക ഒൗ​ട്ട്പോ​സ്റ്റി​ലാ​ണ് പ​രി​ശോ​ധ​നാ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 17,18 തീ​യ​തി​ക​ളി​ലാ​ണ് ബോ​ഡി​മെ​ട്ട് ചെ​ക്ക് പോ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. 10 ഓ​ളം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ടെ​സ്റ്റി​ൽ ഉ​പ​യോ​ഗി​ച്ച കൈ​യു​റ​ക​ൾ, സ്ട്രി​പ്പു​ക​ൾ, പ​ഞ്ഞി വി​വി​ധ മ​രു​ന്നു​ക​ളു​ടെ ഒ​ഴി​ഞ്ഞ കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.