എ​ഫ്എ​ൽ​ടി​സെ​ന്‍റ​ർ തു​റ​ക്ക​ണം
Thursday, April 22, 2021 9:42 PM IST
മു​ട്ടം: അ​ട​ച്ചു​പൂ​ട്ടി​യ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ട്ടം മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​ട്ട​ത്തെ സെ​ന്‍റ​ർ ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ദി​നം​പ്ര​തി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​ന്നി​ട്ടും ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.
അ​സൗ​ക​ര്യ​മു​ള്ള വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടാ​ൽ അ​വ​ർ അ​വി​ടെ ത​ന്നെ ക​ഴി​യു​ന്ന​ത് വീ​ടു​ക​ളി​ലെ മ​റ്റു​ള്ള​വ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വീ​ട്ടി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ അ​ടി​മാ​ലി​യി​ലെ സെ​ന്‍റ​റി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യ്ക്കും നി​വേ​ദ​നം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ണ്ട​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്

തൊ​ടു​പു​ഴ:​ തു​ട​ങ്ങ​നാ​ട് ജെ​സി​ഐ​യും മു​ട്ടം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ കാ​ക്കൊ​ന്പ് സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും. 45 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.​വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ ആ​ധാ​ർ​കാ​ർ​ഡ് , മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യും ക​രു​ത​ണം.