ഡോ. ​എം.​ജി. സാ​ബു​ക്കു​ട്ടി മൂ​ല​മ​റ്റം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ
Tuesday, May 4, 2021 10:12 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ പ​തി​നൊ​ന്നാ​മ​ത്തെ പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​എം.​ജി. സാ​ബു​ക്കു​ട്ടി ചു​മ​ത​ല​യേ​റ്റു. കോ​ള​ജി​ലെ ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​നും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
കൊ​ല്ലം വെ​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ സാ​ബു​ക്കു​ട്ടി എം​എ​സ്‌​സി, ബി​എ​ഡ്, എം​ഫി​ൽ, പി​എ​ച്ച്ഡി ബി​രു​ദ​ധാ​രി​യാ​ണ്. 2018 ൽ ​മൂ​ല​മ​റ്റം കോ​ള​ജി​ന് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​ഗ്രേ​ഡ് ല​ഭി​ക്കു​ന്പോ​ൾ കോ​ള​ജി​ലെ ഇ​ന്േ‍​റ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി​രു​ന്നു. 2008-ൽ ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി. യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്ക​ൽ അം​ഗം, നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ വി​ദ​ഗ്ധ​ൻ, കേ​ര​ള സ്കൂ​ൾ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സ് ശി​ൽ​പ​ശാ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഭാ​ര്യ വ​ൽ​സ ജോ​ണ്‍ പാ​ലാ ഭാ​ര​ത് കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ; അ​ന​ഘ സാ​ബു, ആ​ൻ​സ​ൽ ജി. ​സാ​ബു.