എ​സ്റ്റേ​റ്റു​ക​ളി​ൽ വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണം
Tuesday, May 4, 2021 10:12 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ തേ​യി​ല​ത്തോ​ട്ട എ​സ്റ്റേ​റ്റു​ക​ളി​ൽ വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ​ദി​വ​സം സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റി​ലെ അ​പ്പ​ർ ഡി​വി​ഷ​നി​ൽ ര​ണ്ടു പ​ശു​ക്ക​ളെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പ​ശു കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രു പ​ശു​വി​ന് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​യ സു​ധാ​ക​റി​ന്‍റെ പ​ശു​ക്ക​ളെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട പ​ശു​വി​ന് ക​ഴു​ത്തി​ൽ ക​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. മ​റ്റേ പ​ശു​വി​ന്‍റെ കാ​ൽ ക​ടി​ച്ചു​പ​റി​ച്ച് മാം​സം കാ​ണാ​വു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. പ​രി​ക്കേ​റ്റ പ​ശു​വി​ന് വെ​റ്റി​ന​റി സ​ർ​ജ​ൻ എ​ത്തി ചി​കി​ത്സ ന​ൽ​കി. വ​യ​റ്റി​ലും നി​ര​വ​ധി പ​രി​ക്കു​ക​ളു​ണ്ട്.

എ​സ്റ്റേ​റ്റു​ക​ളി​ലെ ക​ന്നു​കാ​ലി​ക​ൾ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 23-ന് ​ക​ല്ലാ​ർ പു​തു​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ ര​ണ്ടു പ​ശു​ക്ക​ൾ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ന്ത്ര​ണ്ടോ​ളം പ​ശു​ക്ക​ൾ പു​ലി​യു​ടെ ആ​ക്ര​ണ​ത്തി​ന് ഇ​ര​യാ​വു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. പു​ലി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വ​നം വ​കു​പ്പ് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്നു​ള്ള ആ​ക്ഷേ​പം ശ​ക്ത​മാ​കു​ക​യാ​ണ്. വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ളെ​ട​ക്കം പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.