അ​ണ​ക്ക​ര കേ​ന്ദ്ര​മാ​യി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ആ​രം​ഭി​ക്കും
Tuesday, May 4, 2021 10:47 PM IST
അ​ണ​ക്ക​ര: അ​ണ​ക്ക​ര കേ​ന്ദ്ര​മാ​യി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ആ​രം​ഭി​ക്കും. 24 മ​ണി​ക്കൂ​റും ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്.
ത​ങ്ക​മ​ണി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭാ​ര​വാ​ഹി​ക​ളും ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ, വ്യാ​പാ​ര, സാ​മു​ദാ​യി​ക, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ലാ​ണ് ആ​ശു​പ​ത്രി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. സോ​ദ​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ലോ​ച​നാ​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി മാ​റാ​ട്ടു​കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​സു​മം സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.