കോ​വി​ഡ് നി​യ​ന്ത്ര​ണം: ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: ജോ​ലി​ക്ക് പോ​കാ​നി​റ​ങ്ങി​യ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ പോ​ലീ​സ് ത​ട​ഞ്ഞ​താ​യി പ​രാ​തി.
ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ നി​ന്ന് പു​റ​ത്ത് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ആ​ർ. ഉ​മാ​ദേ​വി​ക്കാ​ണ് വാ​ഴ​ക്കു​ളം പോ​ലീ​സി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.
ജി​ല്ലാ അ​തി​ർ​ത്തി​യാ​യ മ​ട​ക്ക​ത്താ​ന​ത്താ​ണ് ഡോ. ​ഉ​മാ​ദേ​വി താ​മ​സി​ക്കു​ന്ന​ത്. സൂ​പ്ര​ണ്ടി​ന്‍റെ വീ​ടി​രി​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഏ​ഴാം വാ​ർ​ഡ് ആ​റ് ദി​വ​സ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ണ്.
സൂ​പ്ര​ണ്ടി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള ഇ​ട​വ​ഴി പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ ബാ​രി​ക്കേ​ഡി​ന് അ​പ്പു​റ​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു ഉ​മാ​ദേ​വി​യു​ടെ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്രം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ഉ​മാ​ദേ​വി ഡ്യൂ​ട്ടി​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ​പ്പോ​ൾ ആ​ർ​ക്കും ക​ട​ന്നു​പോ​കാ​നാ​കാ​ത്ത​വി​ധം ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ഴി​യ​ട​ച്ച​താ​യി ക​ണ്ടു.
തു​ട​ർ​ന്ന് ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് താ​ൻ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​ണെ​ന്നും കോ​വി​ഡ് സം​ബ​ന്ധ​മാ​യു​ള്ള അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ ബാ​രി​ക്കേ​ഡ് നീ​ക്ക​ണ​മെ​ന്നും ഉ​മാ​ദേ​വി ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള യോ​ഗ​ത്തി​ലാ​ണ് ഉ​മാ​ദേ​വി​യ്ക്ക് പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ആ​രെ​യും ക​ട​ത്തി​വി​ടേ​ണ്ടെ​ന്നാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​റു​പ​ടി. വേ​ണ​മെ​ങ്കി​ൽ ബാ​രി​ക്കേ​ഡി​ന് അ​ടി​യി​ലൂ​ടെ കു​നി​ഞ്ഞ് പൊ​യ്ക്കോ​ളാ​ൻ സ്ത്രീ​യാ​യ ത​ന്നോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യി ഉ​മാ​ദേ​വി പ​റ​ഞ്ഞു.
15 മി​നി​റ്റോ​ളം കാ​ത്തു നി​ന്നി​ട്ടും ബാ​രി​ക്കേ​ഡ് മാ​റ്റാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​മാ​ദേ​വി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​യി. വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നി​ലൂ​ടെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ ഡി​എം​ഒ​യെ​യും ജി​ല്ലാ ക​ള​ക്ട​റെ​യും എം​പി​യെ​യും ഉ​മാ​ദേ​വി വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ പോ​ലീ​സ് ഉ​മാ​ദേ​വി​യു​ടെ വീ​ടി​രി​ക്കു​ന്ന ഭാ​ഗം ക​ഴി​ഞ്ഞു​ള്ള റോ​ഡി​ലേ​ക്ക് ബാ​രി​ക്കേ​ഡ് മാ​റ്റി​സ്ഥാ​പി​ച്ചു.