ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Thursday, May 6, 2021 9:46 PM IST
ചെ​റു​തോ​ണി: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​രി​യാ​പു​രം കു​തി​ര​ക്ക​ല്ല് പി​ച്ചാ​പ്പി​ള്ളി​ൽ വി​മ​ൽ പി. ​മോ​ഹ​ന​നെ​യാ​ണ് (32) ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ത​ടി​യ​ന്പാ​ട് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് പ്ര​തി.
ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ ഇ​യാ​ൾ കു​ട്ടി​യോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​മാ​യി​രു​ന്നു. കോ​വി​ഡി​നെ​തു​ട​ർ​ന്ന് സ്കൂ​ൾ അ​ട​ച്ച​തോ​ടെ ഇ​യാ​ൾ പ​തി​വാ​യി കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് കു​ട്ടി​യെ നാ​ലോ​ളം​ത​വ​ണ ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. കു​ട്ടി ഇ​യാ​ളെ പേ​ടി​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്നാ​ണ് സം​ഭ​വ​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ല​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.