കാ​ഞ്ചി​യാ​ർ പഞ്ചായത്തി​ൽ ര​ണ്ടു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി
Thursday, May 6, 2021 9:46 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത്, ഒ​ന്ന് വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വാ​ർ​ഡു​ക​ളി​ലെ ആ​ളു​ക​ൾ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം രു​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗി​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള​യി​ട​ത്തും സ​ന്പ​ർ​ക്ക​വ്യ​പ​ന മേ​ഖ​ല​യി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യ​പി​ച്ച​ത്. അ​ത്യാ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​മ​യ​ക്ര​മ​വും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഓ​രോ വാ​ർ​ഡി​ലും സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ സേ​വ​ന​വും പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്കും സ​ജ്ജ​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.