ന​ഴ്സ്, വോ​ള​ണ്ടി​യേ​ഴ്സ് ഒ​ഴി​വ്
Thursday, May 6, 2021 9:46 PM IST
ഏ​ല​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന ഡൊ​മി​സി​ലി​യ​റി സെ​ന്‍റ​റി​ലേ​ക്ക് ന​ഴ്സ്, വോ​ള​ണ്ടി​യേ​ർ​സ് എ​ന്നി​വ​രെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ന​ഴ്സു​മാ​രു​ടെ​യും വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ ര​ണ്ടൊ​ഴി​വു വീ​ത​മാ​ണു​ള്ള​ത്. ന​ഴ്സു​മാ​ർ​ക്ക് യോ​ഗ്യ​ത ജ​ന​റ​ൽ ന​ഴ്സിം​ഗ്, ബി​എ​സ് സി ​ന​ഴ്സിം​ഗ് ബി​രു​ദം, കേ​ര​ള ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ വ​നി​ത​ക​ളാ​യി​രി​ക്ക​ണം. പ്ര​വ​ർ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഭി​കാ​മ്യം. വ​യ​സ് 21-നും 40-​നും ഇ​ട​യി​ൽ. ദി​വ​സ​വേ​ത​നം - 850 രൂ​പ.
വോ​ള​ണ്ടി​യേ​ഴ്സി​ന് യോ​ഗ്യ​ത പ​ത്താം ക്ലാ​സ്. പു​രു​ഷ​ൻ​മാ​രാ​യി​രി​ക്ക​ണം. പ്രാ​യം 21-നും 40-​നും ഇ​ട​യി​ൽ. 675 രൂ​പ​യാ​ണ് ദി​വ​സ​വേ​ത​നം.
അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു​മു​ന്പ് അ​യ​യ്ക്ക​ണം.

വൈ​ദ്യു​തി മു​ട​ങ്ങും

തെ​ക്കേ​ത്തു​ക​വ​ല: പ​ട​നി​ലം പ​ള്ളി, ആ​ശ്ര​മം പ​ടി ഭാ​ഗ​ത്ത് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.