ലോ​ക്ഡൗ​ണ്‍ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്
Thursday, May 6, 2021 9:47 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ - എം ​ജി​ല്ല ക​മ്മ​റ്റി.
എ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​യ​മ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വു​ന​ൽ​കി അ​താ​ത് സ്ഥ​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണം. ഏ​ലം ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വും വ​ളം, കീ​ട​നാ​ശി​നി​ക​ളു​ടെ ക്ര​മാ​തീ​ത​മാ​യ വി​ല​വ​ർ​ധ​ന​വും​മൂ​ലം ക​ർ​ഷ​ക​ർ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.
കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി നി​ര​വ​ധി പ​ണി​ക​ൾ ചെ​യ്തു​തീ​ർ​ക്കാ​നു​ള്ള​തി​നാ​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഇ​ള​വു​ക​ൾ ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.