അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Saturday, May 8, 2021 8:58 AM IST
രാ​ജാ​ക്കാ​ട്: ടൗ​ണി​നു സ​മീ​പം ച​തു​പ്പു​നി​ല​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൂ​ന്നു​ദി​വ​സ​ത്തോ​ളം പ​ഴ​ക്കം​തോ​ന്നി​ക്കു​ന്ന പു​രു​ഷ​ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

രാ​ജാ​ക്കാ​ട് പ​ള്ളി​വ​ക സ്ഥ​ല​ത്ത് കാ​ട്ടു​ചേ​ന്പ് കൂ​ട്ട​മാ​യി വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് പോ​ത്തി​ൻ​കു​ട്ടി​യെ കെ​ട്ടു​ന്ന​തി​നാ​യി ചെ​ന്ന​യാ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തു​നി​ന്നും ഒ​ഴി​ഞ്ഞ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി. രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.