അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Saturday, May 8, 2021 10:14 PM IST
ക​ട്ട​പ്പ​ന: അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ പോ​ലീ​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. ചെ​ക്കു പോ​സ്റ്റ് വ​ഴി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.പ്ര​ധാ​ന പാ​ത​യി​ലൂ​ടെ​യ​ല്ലാ​തെ കാ​ന​ന പാ​ത​ക​ളി​ലൂ​ടെ ആ​ളു​ക​ൾ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി. ഇ​തി​നൊ​പ്പം പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗും ന​ട​ക്കു​ന്നു​ണ്ട്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള കൂ​ട്ടം​കൂ​ട​ൽ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കും. ഓ​രോ ജം​ഗ്ഷ​നി​ലും ഇ​തി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വോ​ള​ണ്ടി​യ​ർ​മാ​രെ​യും വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. കു​മ​ളി ചെ​ക്ക്പോ​സ്റ്റ് വ​ഴി ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.