ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന
Saturday, May 8, 2021 10:17 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ​ടു​ക്കി - എ​റ​ണാ​കു​ളം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ അ​ച്ച​ൻ​ക​വ​ല, ഇ​ടു​ക്കി - കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ നെ​ല്ലാ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ഇ​രു ജി​ല്ല​ക​ളി​ൽ നി​ന്നും ഓ​രോ എ​സ്ഐ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി റോ​ഡി​ൽ ബാ​രി​ക്കേ​ഡി​ന് പു​റ​മെ അ​തി​ർ​ത്തി​യി​ലെ ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. വ്യ​ക്ത​മാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വാ​ഹ​ന​മാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച് മ​ട​ക്കി അ​യ​ക്കും. ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കും വ​രെ ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​കും.