ഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു
Saturday, May 8, 2021 10:17 PM IST
പീ​രു​മേ​ട്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ദാ​മ്മ​കു​ള​ത്ത് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ​ത് റ​വ​ന്യു വ​കു​പ്പ് ഒ​ഴി​പ്പി​ച്ചു. ത​രി​ശു​ഭൂ​മി​യി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കു​ന്ന ത​ര​ത്തി​ൽ വേ​ലി​കെ​ട്ടി തി​രി​ച്ച​ത് പൊ​ളി​ച്ച​തി​നു​ശേ​ഷം സ്ഥ​ലം റ​വ​ന്യു വ​കു​പ്പ് തി​രി​ച്ചു​പി​ടി​ച്ചു.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ഇ​വി​ടെ 40 ഏ​ക്ക​ർ സ്ഥ​ലം മു​ള്ളു​വേ​ലി കെ​ട്ടി കൈ​യേ​റി​യി​രു​ന്നു. റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് പ​രാ​തി​യാ​വു​ക​യും വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന് പീ​രു​മേ​ട് സ​ർ​വേ സൂ​പ്ര​ണ്ടി​നെ​തി​രെ വ​കു​പ്പു​ത​ല​ത്തി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ല​പ്പാ​റ, കൊ​ക്ക​യാ​ർ വി​ല്ലേ​ജു​ക​ളി​ലാ​യി 200 ഹെ​ക്ട​റി​ല​ധി​കം ത​രി​ശു ഭൂ​മി​യാ​ണ് സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള​ത്.