സേ​വ​ന​വു​മാ​യി എ​ക്സൈ​സും ഹെ​ൽ​പ്പ് ഡെ​സ്ക്ക് ആ​രം​ഭി​ച്ചു
Sunday, May 9, 2021 10:12 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി തൊ​ടു​പു​ഴ എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
വാ​ഹ​നസൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ർ​ക്കും ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ന് വാ​ഹ​നം ഹെ​ൽ​പ്പ് ഡെ​സ്ക്ക് വ​ഴി ല​ഭ്യ​മാ​കും. അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് വ​ഴി ആ​ദി​വാ​സി കു​ടി​ക​ളി​ലും മ​റ്റു​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.
മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​പ്പെ​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലിം​ഗും ചി​കി​ൽ​സ​യും ഇ​ടു​ക്കി ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ മു​ഖേ​ന ല​ഭ്യ​മാ​ക്കും.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ഹെ​ൽ​പ്പ് ഡ​സ്ക്ക് വ​ഴി ല​ഭ്യ​മാ​ണ്. ഫോ​ണ്‍: ഹെ​ൽ​പ്പ് ഡെ​സ്ക്ക് - 04862 222493, ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ ഓ​ഫീ​സ് - 04862 228544, ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് അ​ടി​മാ​ലി- 04864 223377.