കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ദ്രു​ത​ക​ർ​മ സേ​ന രം​ഗ​ത്ത്
Sunday, May 9, 2021 10:18 PM IST
ക​ട്ട​പ്പ​ന: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യാ​നി സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യും യാ​ക്കോ​ബാ​യ സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​വും ചേ​ർ​ന്നാ​ണ് കോ​വി​ഡ് പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.
‘ഞ​ങ്ങ​ളു​ണ്ട് നി​ങ്ങ​ളു​ടെ കൂ​ടെ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ദ്രു​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം. ഫാ. ​കു​ര്യ​ൻ പു​തി​യ​പു​ര​യി​ട​ത്തി​ൽ, ഫാ. ​എ​ബി​ൻ ഏ​ബ്ര​ഹാം കു​മ്മ​ന​ത്തു​ചി​റ​യി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ജോ​ണ്‍ പ​റ​യി​ൻ​കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം അം​ഗ​ങ്ങ​ളാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 9446743942, 9947406959, 8281348858 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ച്ചാ​ൽ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും.
കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം, മ​രു​ന്ന് മു​ത​ലാ​യ​വ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക, കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ആ​ളു​ക​ൾ​ക്കും വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തു​ക, കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ക, കോ​വി​ഡ് ബാ​ധി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഫോ​ണ്‍ മു​ഖേ​ന സ​മാ​ശ്വാ​സം ന​ൽ​കു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദ്രു​ത​ക​ർ​മ സേ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്.