വോ​ള​ണ്ടി​യ​ർ​മാ​രു​ടെ യോ​ഗം
Monday, May 10, 2021 10:47 PM IST
ച​ക്കു​പ​ള​ളം: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വാ​ർ​ഡു​ത​ല​ത്തി​ൽ സ​ന്ന​ദ്ധ​രാ​യ പ​ത്തു​പേ​ര​ട​ങ്ങു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രു​ടെ യോ​ഗം വാ​ർ​ഡ് മെ​ന്പ​ർ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ അ​ണ​ക്ക​ര ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്നു. 50 വീ​ടി​ന് ഒ​രു വോ​ള​ണ്ടി​യ​ർ എ​ന്ന ക്ര​മ​ത്തി​ൽ 500 വീ​ടി​ന് പ​ത്തു​പേ​ർ​ക്ക് ചു​മ​ത​ല ഏ​രി​യ തി​രി​ച്ചു കൊ​ടു​ത്തു.
വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യാ​ൻ സ​ഹാ​യി​ക്കാ​ൻ നാ​ലു​പേ​ര​ട​ങ്ങു​ന്ന ഹെ​ൽ​പ് ഡെ​സ്ക് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു, സ​ജി പെ​രും​പെ​ട്ടി, റോ​യി കി​ഴ​ക്കേ​ക്ക​ര, ഷി​ബി പ്ലാ​മൂ​ട്ടി​ൽ, അ​മ​ൽ കൊ​ട്ടു​പ്പ​ള്ളി എ​ന്നി​വ​രു​ടെ സേ​വ​നം എ​പ്പോ​ഴും ല​ഭ്യ​മാ​ണ്. പ്രാ​യ​മാ​യ​വ​ർ പി​എ​ച്ച്സി​യി​ൽ പോ​യി മ​രു​ന്ന് വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കി മ​രു​ന്നി​ന്‍റെ കു​റി​പ്പ​ടി ഈ ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പി​ച്ചാ​ൽ മ​രു​ന്ന് വീ​ട്ടി​ൽ എ​ത്തി​ച്ചു ത​രു​മെ​ന്നും ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് അ​റി​യി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ത​ര​ണം​ചെ​യ്തു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ടു​ക്കി: കൊ​ല്ല​ത്തു​ള​ള കെ​ൽ​ട്രോ​ണി​ന്‍റെ നോ​ള​ഡ്ജ് സെ​ന്‍റ​റി​ൽ വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9847452727, 9567422755