ബോ​ഡി​മെ​ട്ടി​നു സ​മീ​പം മ​ല​യി​ടി​ഞ്ഞ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Monday, May 10, 2021 10:51 PM IST
തൊ​ടു​പു​ഴ: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ബോ​ഡി​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​നും മു​ന്ത​ലി​നു​മി​ട​യി​ൽ മ​ല​യി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വ​ൻ​ശ​ബ്ദ​ത്തോ​ടെ​യാ​ണ് മ​ണ്ണും പാ​റ​ക്കൂ​ട്ട​ങ്ങ​ളും താ​ഴേ​ക്ക് പ​തി​ച്ച​ത്.

ര​ണ്ടു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ലോ​ക് ഡൗ​ണാ​യ​തി​നാ​ൽ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

റോ​ഡ് ബ്ലോ​ക്കാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ ക​യ​റ്റി​യ ലോ​റി​ക​ൾ ഇ​വി​ടെ കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണ്. ത​ട​സ​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു​മു​ത​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു​ള്ള​ത്.

അ​തേ​സ​മ​യം ഇ​വി​ടെ വീ​ണ്ടും മ​ല​യി​ടി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.