കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​യ ത​ട​വു​കാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു
Monday, May 10, 2021 10:51 PM IST
മു​ട്ടം: ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ക​ബ​ളി​പ്പി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മു​ട്ടം ജി​ല്ലാ ജ​യി​ലി​ലെ ര​ണ്ടു ത​ട​വു​കാ​രെ പോ​ലീ​സും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ അ​ന​ന്ദു രാ​ജേ​ഷ്, ക​ന്പം​മെ​ട്ട് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് സാ​ദി​ക്ക് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും പേ​രി​ൽ മു​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ​യാ​ണ് സം​ഭ​വം. ജി​ല്ലാ ജ​യി​ൽ ത​ട​വു​കാ​രാ​യ ഏ​ഴു പ്ര​തി​ക​ളെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച് തി​രി​കെ ജ​യി​ൽ ആ​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ന്ന് ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ക​ബ​ളി​പ്പി​ച്ച് ഗ​വ. പോ​ളി​ടെ​ക്നി​ക്ക് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ​ദൂ​രം ഇ​വ​ർ ഓ​ടി​പ്പോ​യെ​ങ്കി​ലും പോ​ലീ​സും ജ​യി​ൽ ജീ​വ​ന​ക്കാ​രും പി​ന്നാ​ലെ ഓ​ടി ഇ​രു​വ​രെ​യും കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ മു​ട്ടം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് എ​സ്ക്കോ​ർ​ട്ട് പോ​ലീ​സി​ന്‍റെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ജ​യി​ലി​ലേ​ക്ക് മാ​റ്റി.
പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29 നാ​ണ് അ​ന​ന്ദു രാ​ജേ​ഷും മു​ഹ​മ്മ​ദ് സാ​ദി​ക്കും ജി​ല്ലാ ജ​യി​ലി​ൽ എ​ത്തി​യ​ത്. ജ​യി​ൽ സെ​ല്ലി​ൽ ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് ത​ട​വു​കാ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴു​ത​ട​വു​കാ​രെ ജ​യി​ലി​ൽ ത​ന്നെ​യു​ള്ള സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​യി തി​രി​കെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.