ത​പാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ: നി​ർ​ദേ​ശം ന​ട​പ്പാ​യി​ല്ല
Monday, May 10, 2021 10:51 PM IST
തൊ​ടു​പു​ഴ: ത​പാ​ൽ ജീ​വ​ന​ക്കാ​രെ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ച്ച് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് വി​വി​ധ യൂ​ണി​യ​നു​ക​ൾ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും വാ​ക്സി​നി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളെ​പോ​ലെ ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് ത​പാ​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ. വി​വി​ധ പെ​ൻ​ഷ​നു​ക​ളും ക​ത്തു​ക​ളു​മ​ട​ക്കം വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഇ​വ​ർ​ക്ക് കൂ​ടു​ത​ലാ​ണ്. ജി​ല്ല​യി​ൽ 700-ഓ​ളം ത​പാ​ൽ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ര​ട​ക്കം പോ​സ്റ്റ​ൽ ബാ​ല​റ്റ് വ​ഴി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു കൈ​കാ​ര്യം ചെ​യ്ത​തോ​ടെ ജീ​വ​ന​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് രോ​ഗം പി​ടി​പ്പെ​ട്ടു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന ക​ത്തു​ക​ളും പേ​പ്പ​റു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ൽ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത ഇ​വ​ർ​ക്ക് എ​പ്പോ​ഴും കൂ​ടു​ത​ലാ​ണ്. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ എ​ത്തി​ച്ച് ന​ൽ​കു​ന്പോ​ൾ പ​ല​പ്പോ​ഴും വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് ത​ന്പ് ഇം​പ്ര​ഷ​ൻ പ​തി​പ്പി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ജ​ന​ങ്ങ​ളു​മാ​യി പ​ല​പ്പോ​ഴും അ​ടു​ത്ത സ​ന്പ​ർ​ക്ക​വും പു​ല​ർ​ത്തേ​ണ്ടി​വ​രു​ന്നു. അ​തേ സ​മ​യം കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ യൂ​ണി​യ​നു​ക​ൾ നേ​ര​ത്തെ ത​ന്നെ സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​പാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ചീ​ഫ് സെ​ക്ര​ട്ട​റി എ​ല്ലാ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും ന​ൽ​കി​യെ​ങ്കി​ലും ഒ​രു​മാ​സ​ത്തോ​ള​മാ​യി യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.