ന​ഗ​ര വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Monday, May 10, 2021 10:52 PM IST
തൊ​ടു​പു​ഴ: അ​നു​ദി​നം വ​ള​രു​ന്ന തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും കെ.​എം. മാ​ണി സ്റ്റ​ഡി സെ​ന്‍റ​റും സം​യു​ക്ത​മാ​യി വി​ഷ​ൻ -2040 എ​ന്ന പേ​രി​ൽ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​യ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​റി​യി​ച്ചു.
25 വ​ർ​ഷം​മു​ൻ​പ് രൂ​പം കൊ​ടു​ത്ത കാ​ല​ഹ​ര​ണ​പ്പെ​ട്ട മാ​സ്റ്റ​ർ പ്ലാ​നാ​ണ് ഇ​ന്നും തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ന്ന​ത്തെ സാ​ഹ​ച​ര്യ​മ​ല്ല എ​ന്നു​ള്ള​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹ ന​ഗ​ര​മാ​യി തൊ​ടു​പു​ഴ മാ​റി​ക്ക​ഴി​ഞ്ഞു. ശു​ദ്ധ​ജ​ല​സ്രോ​ത​സു​ക​ൾ, മി​ക​ച്ച റോ​ഡു​ക​ൾ, ബൈ​പ്പാ​സു​ക​ൾ, മ​ല​ങ്ക​ര അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, മ​ല​ങ്ക​ര എ​സ്റ്റേ​റ്റ്, കാ​ളി​യാ​ർ എ​സ്റ്റേ​റ്റ് എ​ന്നി​വ​യു​ടെ സാ​ധ്യ​ത​ക​ൾ എ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​രു​ന്ന 25 വ​ർ​ഷം മു​ന്നി​ൽ​ക​ണ്ട് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​നാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യാ​ണ് കെ.​എം.​മാ​ണി സ്റ്റ​ഡി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​രി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക നേ​താ​ക്ക·ാ​ർ, ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. തു​ട​ർ​ന്നു അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ർ​ക്കി​ടെ​ക്റ്റു​ക​ൾ, എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്ഗ​ധ​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​കു​ന്ന മു​റ​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.
ച​ർ​ച്ച​ക​ൾ, സി​ന്പോ​സി​യ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ഓ​ണ്‍​ലൈ​ൻ യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന​തെ​ന്നും ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​റി​യി​ച്ചു.