ജി​ല്ല​യി​ൽ വ​ൻ പ്ര​തി​സ​ന്ധി ! ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ കി​ട​ക്ക​ക​ളി​ല്ല
Tuesday, May 11, 2021 11:29 PM IST
തൊ​ടു​പു​ഴ: ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലെ​ത്തു​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നാ​യി ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ കി​ട​ക്ക​ക​ൾ ഒ​ഴി​വി​ല്ലാ​തെ ജി​ല്ല ദു​രി​ത​ത്തി​ൽ. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യ ജി​ല്ല​യി​ലെ ഐ​സി​യു കി​ട​ക്ക​ക​ളെ​ല്ലാം രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞു.

കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് മൂ​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. എ​ന്നാ​ൽ ഒ​രു കി​ട​ക്ക പോ​ലും ല​ഭ്യ​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള വി​വ​രം. 25 സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ 129 ഐ​സി​യു കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തി​ൽ പൂ​ർ​ണ​മാ​യും രോ​ഗ​ബാ​ധി​ത​രു​ണ്ട്. 51 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തി​ൽ 48ലും ​രോ​ഗി​ക​ളു​ണ്ട്. ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ 137 എ​ണ്ണം സ​ജ്ജ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും 31 എ​ണ്ണം മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഗു​രു​ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 222 പേ​ർ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ പ​റ​യു​ന്ന​ത്. ഏ​ഴ് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. കൂ​ടു​ത​ൽ പേ​ർ ഈ ​നി​ല​യി​ലെ​ത്തി​യാ​ൽ പ്ര​ശ​്നം വ​ഷ​ളാ​കാ​നി​ട​യു​ണ്ട്.

ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടും പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ന് മു​ക​ളി​ൽ ത​ന്നെ നി​ൽ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ ജി​ല്ല​യി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഭേ​ദ​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​ത്. അ​തു​ക​ഴി​ഞ്ഞാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. നേ​ര​ത്തെ എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു പോ​കാ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​ര​ണ്ട് ജി​ല്ല​ക​ളി​ലും രോ​ഗ വ്യാ​പ​നം കൂ​ടി​യ​തി​നാ​ൽ ഇ​വി​ടെ​യും രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ൽ പ​രി​മി​തി​ക​ളു​ണ്ട്.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് നി​ല​ക​ൾ പൂ​ർ​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ജ്ജ​മാ​ക്കു​ക​യാ​ണ്. ഇ​വി​ടെ നൂ​റ്റി​യി​രു​പ​തോ​ളം ഐ​സി​യു, ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ ഒ​രു​ക്കാ​നാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. കൂ​ടാ​തെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തും. മൂ​ന്നാ​ർ ശി​ക്ഷ​ക് സ​ദ​നി​ലെ ഡി​സി​സി​യി​ൽ വെ​ന്‍റി​ലേ​റ്റ​റും ഓ​ക്സി​ജ​ൻ പാ​ർ​ല​റും ഒ​രു​ക്കും.

എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ​യും അ​ഞ്ച് ഐ​സി​യു ബെ​ഡു​ക​ൾ കൂ​ടി കോ​വി​ഡ് രോ​ഗ ബാ​ധി​ത​ർ​ക്കാ​യി മാ​റ്റി വ​യ്ക്കും. ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ കി​ട​ക്ക​ക​ളു​ടെ കു​റ​വ് ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.