ജീ​വ​ന് ഭീ​ഷ​ണി​യാ​യി വി​ണ്ടു​കീ​റി​യ കൂ​റ്റ​ൻ മ​രം
Wednesday, June 9, 2021 10:19 PM IST
വ​ണ്ണ​പ്പു​റം: ജീ​വ​നു ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന വി​ണ്ടു​കീ​റി​യ ഇ​ല​വു​മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പു​റം അ​ന്പ​ലം​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന 70-കാ​ര​നാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പൊ​ന്ന​പ്പ​ൻ ് ത​ന്‍റെ വീ​ടി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ് ഇ​വി​ടെ​യു​ള്ള ര​ണ്ടു കു​ടും​ബ​ങ്ങ​ൾ.
ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​രം വി​ണ്ടു​കീ​റി​യ​തോ​ടെ ഏ​തു​സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡ​രി​കി​ലാ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ ജി​ല്ലാ​ക​ള​ക്ട​റെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ നേ​ര​ത്തെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​യാ​ണെ​ങ്കി​ൽ ഉ​ട​മ​ത​ന്നെ ഇ​വ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​യി​ൽ​നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​വി​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.