മാ​ലി​മു​ള​ക് വാ​ങ്ങാ​ൻ ആ​ളി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Thursday, June 10, 2021 9:48 PM IST
ചെ​റു​തോ​ണി: ക​ഴി​ഞ്ഞ സീ​സ​ണി​ൽ 150 രൂ​പ​വ​രെ വി​ല ല​ഭി​ച്ചി​രു​ന്ന മാ​ലി മു​ള​കി​ന് ഇ​ത്ത​വ​ണ ആ​വ​ശ്യ​ക്കാ​രി​ല്ല. മു​ള​ക് ചെ​ടി​യി​ൽ​നി​ന്ന് പ​ഴു​ത്ത് ന​ശി​ക്കു​ക​യാ​ണ്. മാ​ലി​മു​ള​ക് ചെ​ടി​യി​ൽ​നി​ന്നു പ​ഴു​ക്കു​ന്ന​ത് ചെ​ടി​ത​ന്നെ ന​ശി​ക്കാ​ൻ ഇ​ട​യാ​ക്കും.

ഹൈ​റേ​ഞ്ചി​ൽ ഏ​താ​നും ടൗ​ണു​ക​ളി​ൽ മാ​ത്ര​മാ​ണ് മാ​ലി​മു​ള​കി​ന് മാ​ർ​ക്ക​റ്റു​ള്ള​ത്. ഇ​ത്ത​വ​ണ കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ലോ​ക്ഡൗ​ണി​ൽ വ്യാ​പാ​രി​ക​ൾ മാ​ലി​മു​ള​ക് വാ​ങ്ങാ​താ​യി. മാ​ലി മു​ള​ക് അ​മി​ത​മാ​യി മൂ​ത്താ​ലും ആ​രും വാ​ങ്ങി​ല്ല. മു​ള​ക് പാ​ക​മാ​കു​ന്പോ​ൾ പ​റി​ച്ചെ​ടു​ത്ത് ഉ​ണ​ങ്ങി സൂ​ക്ഷി​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് വ​ശ​മി​ല്ല. ഇ​തി​ന്‍റെ സം​സ്ക​ര​ണം അ​റി​യാ​ത്ത​തും കാ​ലാ​വ​ർ​ഷം ആ​രം​ഭി​ച്ച​തും ഉ​ണ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​തി​ന് ത​ട​സ​മാ​ണ്.

ഒ​രി​ക്ക​ൽ കൃ​ഷി​ചെ​യ്താ​ൽ ഏ​താ​നും വ​ർ​ഷ​ത്തേ​ക്ക് വി​ള​വ് ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ധാ​രാ​ളം ക​ർ​ഷ​ക​ർ മാ​ലി മു​ള​ക് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി മാ​ലി​മു​ള​ക് വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നും മു​ള​ക് ശേ​ഖ​രി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.