ഭ​ക്ഷ്യ കി​റ്റു​ക​ൾ കൈ​മാ​റി
Thursday, June 10, 2021 9:48 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ദു​രി​ത​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്് ആ​ശ്വാ​സ​മാ​യി ഡി​വൈ​എ​ഫ്ഐ ഇ​ടു​ക്കി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ഹെ​ൽ​പ് ഡ​സ്ക്. ഒ​ന്ന​ര മാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മാ​ണ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കോ​വി​ഡ് ബാ​ധി​ത​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ട്. പ​ത്തോ​ളം കോ​വി​ഡ് ബാ​ധി​ത മ​ര​ണ​ങ്ങ​ൾ സം​സ്ക​രി​ച്ചും സേ​വ​നം തു​ട​രു​ന്നു. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി അ​റി​ഞ്ഞ് കേ​ര​ള ഫാ​ർ​മേ​ഴ്സ് യൂ​ണി​യ​ൻ ഭ​ക്ഷ്യ​കി​റ്റു​ക​ൾ ഇ​വ​ർ​ക്കു കൈ​മാ​റി. ഡി​വൈ​എ​ഫ്ഐ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടെ​തി​നെ​തു​ട​ർ​ന്നാ​ണ് ഹെ​ൽ​പ് ഡ​സ്ക് വ​ഴി അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കി​റ്റു​ക​ൾ കൈ​മാ​റു​ന്ന​തെ​ന്ന് കേ​ര​ള ഫാ​ർ​മേ​ഴ്സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് സു​ജ വി. ​നാ​യ​ർ പ​റ​ഞ്ഞു. ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ വി.​ടി. തോ​മ​സ്, അ​നി​ൽ ചാ​ല​പ്പാ​ട്ട്, ഇ​ന്ദു ജി​ബി, കൗ​സ​ല്യ നാ​ണ​പ്പ​ൻ, വി​ജി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഡി​റ്റാ​ജ് ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.