നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റ കേ​സ്: പ്ര​തി​ക​ളെ റി​മാ​ൻ​ഡുചെ​യ്തു
Thursday, June 10, 2021 9:53 PM IST
തൊ​ടു​പു​ഴ: നാ​യാ​ട്ടി​നു പോ​കു​ന്ന​തി​നി​ട​യി​ൽ തോ​ക്കി​ൽ നി​ന്നും വെ​ടി​യു​തി​ർ​ന്ന് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ കേ​സി​ൽ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളെ ഇ​ന്ന​ലെ രാ​വി​ലെ മ​ല​യി​ഞ്ചി​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. വെ​ണ്ണി​യാ​നി സ്വ​ദേ​ശി​ക​ളാ​യ കൈ​പ്ലാം​തോ​ട്ട​ത്തി​ൽ അ​നി (30), കു​രു​വി​പ്ലാ​ക്ക​ൽ മ​ധു (40), വാ​ദ്യം​കാ​വി​ൽ ര​തീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​രി​മ​ണ്ണൂ​ർ സി​ഐ കെ. ​ഷി​ജി പ​റ​ഞ്ഞു.
പ​രി​ക്കേ​റ്റ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉ​ടു​ന്പ​ന്നൂ​ർ ത​ടി​വെ​ണ്ണി​യാ​നി​യി​ൽ മ​നോ​ജ് (30) പാ​ച്ചു​പ​തി​യ്ക്ക​ൽ മു​കേ​ഷ് (32)എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​യാ​ട്ടി​നാ​യി പോ​യ​ത്. ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി​യെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ ന​ൽ​കി​യ മൊ​ഴി. പ്ര​തി​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന ര​ണ്ട് നാ​ട​ൻ തോ​ക്കു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.
പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നു​മാ​ണ് കേ​സ്.