വോ​ള​ന്‍റി​യേ​ഴ്സ് തൊ​ടു​പു​ഴ​യു​ടെ സേ​വ​നം മാ​തൃ​കാ​പ​രം
Thursday, June 10, 2021 9:53 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ ആ​രം​ഭ ഘ​ട്ട​ത്തി​ൽ ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ കോ​വി​ഡ് -19 വോ​ള​ന്‍റി​യേ​ഴ്സ് തൊ​ടു​പു​ഴ​യു​ടെ നി​സ്വാ​ർ​ഥ സേ​വ​നം ഇ​പ്പോ​ഴും മാ​തൃ​കാ​പ​ര​മാ​യി തു​ട​രു​ന്നു. സേ​വ​ന രം​ഗ​ത്തി​റ​ങ്ങി​യ പ​ല​രും രം​ഗ​ത്തു നി​ന്ന് പി​ൻ​വ​ലി​ഞ്ഞെ​ങ്കി​ലും വോ​ള​ന്‍റി​യേ​ഴ്സ് തൊ​ടു​പു​ഴ​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. തൊ​ടു​പു​ഴ മ്രാ​ല സ്വ​ദേ​ശി പു​ഴ​യ്ക്ക​ൽ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ഇ​രു​നൂ​റോ​ളം യു​വ​തി യു​വാ​ക്ക​ളാ​ണ് കോ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 28നാ​ണ് മു​ട്ടം റൈ​ഫി​ൾ ക്ല​ബ് കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​ർ തു​റ​ന്ന​ത്. ഇ​വി​ടേ​ക്ക് സേ​വ​ന​ത്തി​നാ​യി ആ​ളു​ക​ളെ വി​ളി​ച്ചെ​ങ്കി​ലും ഭ​യം കാ​ര​ണം ആ​രും എ​ത്താ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡോ. ​കെ.​സി.​ചാ​ക്കോ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രാ​ജേ​ന്ദ്ര​ൻ ഡ്യൂ​ട്ടി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് രാ​ജേ​ന്ദ്ര​ൻ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ വോ​ള​ന്‍റി​യേ​ഴ്സി​നെ സം​ഘ​ടി​പ്പി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ഴു പേ​രാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. പി​ന്നീ​ട് മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ 65 വോ​ള​ന്‍റി​യ​ർ​മാ​രെ സം​ഘ​ത്തി​ൽ ചേ​ർ​ത്തു. ഇ​വ​ർ തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലും കു​മാ​ര​മം​ഗ​ല​ത്തും മൂ​ല​മ​റ്റ​ത്തു​മു​ള്ള 14 സെ​ന്‍റ​റു​ക​ളി​ലും സേ​വ​നം ചെ​യ്തു. പി​ന്നീ​ട് പ​ടി പ​ടി​യാ​യി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി ഇ​പ്പോ​ൾ 68 പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 188 പേ​ർ സം​ഘ​ത്തി​ലു​ണ്ട്. 48 ന​ഴ്സു​മാ​ർ, മൂ​ന്ന് പി​എ​ച്ച്ഡി​ക്കാ​ർ , എം​എ​സ്ഡ​ബ്ല്യു ബി​രു​ദ​മു​ള്ള 16 പേ​ർ, മൂ​ന്ന് ദ​ന്ത ഡോ​ക്ട​ർ​മാ​ർ, ആ​റ് എ​ൽ​എ​ൽ​ബി ബി​രു​ദ​ധാ​രി​ക​ൾ, പാ​രാ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ട്.
കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഏ​ഴ് റീ​ഹാ​ബി​ലേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ഇ​തി​നോ​ട​കം ഇ​വ​ർ ജോ​ലി ചെ​യ്തു. മു​ട്ടം സി​എ​ഫ്എ​ൽ​ടി​സി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഘ​ട്ട​ത്തി​ൽ 44 പേ​ർ ടേ​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു. കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ച്ച​തോ​ടെ കാ​ന്ത​ല്ലൂ​രി​ൽ ഡി​എം​ഒ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ടീം ​ലീ​ഡ​ർ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 പേ​രും വ​ട്ട​വ​ട​യി​ൽ എ​ട്ടു പേ​രും വി​വി​ധ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 15 പേ​രും ഇ​പ്പോ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 31 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തി​നോ​ട​കം വോ​ള​ന്‍റി​യ​ർ​മാ​ർ സം​സ്ക​രി​ച്ചു. യാ​തൊ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ഈ ​യു​വ​തി​യു​വാ​ക്ക​ൾ സേ​വ​നം ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ​വി​ടെ​യും ഇ​വ​ർ സേ​വ​നം ചെ​യ്യാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ സി​എ​സ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​യ്ക്ക് ആ​ളെ നി​യോ​ഗി​ക്കു​ന്പോ​ൾ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഈ ​യു​വാ​ക്ക​ൾ​ക്കു​ണ്ട്.