കോ​വി​ഡി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ആ​റാം ക്ലാ​സു​കാ​ര​ൻ
Friday, June 11, 2021 9:48 PM IST
ക​ട്ട​പ്പ​ന: ലോ​ക്്ഡൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ശ്ര​യ​മാ​യി ആ​റാം ക്ലാ​സു​കാ​ര​ൻ. ക​ട്ട​പ്പ​ന ഇ​രു​പ​തേ​ക്ക​ർ ഗീ​താ​ല​യം സ​ന്ദീ​പ് ശ്രീ​കു​മാ​റാ​ണ് പോ​ലീ​സി​ന്‍റെ മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന സ്കൂ​ൾ​ക​വ​ല ഭാ​ഗ​ത്ത് ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ദി​വ​സ​വും ര​ണ്ടു​നേ​രം ചാ​യ​യും പ​ല​ഹാ​ര​വും എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണ് കൊ​ച്ചു​മി​ടു​ക്ക​ൻ.
ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽ ആ​റാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​ന്ദീ​പ് ക​ട്ട​പ്പ​ന​യി​ൽ പ്രൈ​വ​റ്റ് ബ​സ് - ടാ​ക്സി​ക​ൾ ഓ​ടി​ക്കു​ന്ന ശ്രീ​കു​മാ​റി​ന്‍റെ മ​ക​നാ​ണ്. സ്കൂ​ൾ​ക​വ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും ലോ​ക്ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ൾ മു​ത​ൽ​ത​ന്നെ പോ​ലീ​സു​കാ​രു​ടെ ജോ​ലി​യും ക​ഷ്ട​പ്പാ​ടും ക​ണ്ടി​ട്ട് വെ​ള്ള​വും ഭ​ക്ഷ​ണ​വും പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് അ​മ്മ സ​വി​ത​യോ​ട് അ​വ​ശ്യ​പ്പെ​ട്ടു.
മ​ക​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ചു​ന​ൽ​കാ​ൻ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കാ​ൻ ശ്രീ​കു​മാ​ർ തീ​രു​മാ​നി​ച്ചു. മ​ഴ​യാ​ണെ​ങ്കി​ൽ പോ​ലും ഒ​രു​മാ​സ​ത്തി​ലേ​റ​യാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കൃ​ത്യ​മാ​യി ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്ക് ചാ​യ​യും പ​ല​ഹാ​ര​വും എ​ത്തി​ച്ചു ന​ൽ​കും. മ​ക​ന്‍റെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ളും സ​ന്തു​ഷ്ട​രാ​ണ്.