കാ​ട്ടി​നു​ള്ളി​ലു​ണ്ടൊ​രു വ​ള​ർ​ത്തു ക​ടു​വ
Sunday, June 13, 2021 12:17 AM IST
കു​മ​ളി: കാ​ടി​ന​ക​ത്ത് പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ കൂ​ട്ടി​ൽ വ​ന​പാ​ല​ക​രു​ടെ സം​ര​ക്ഷ​ണ​യി​ൽ വ​ള​രു​ന്ന ഒ​രു ക​ടു​വ​ക്കു​ട്ടി​യു​ണ്ട് പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ. പെ​റ്റ​മ്മ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​ക​ടു​വ​ക്കു​ട്ടി​ക്കാ​ണ് വ​ന​പാ​ല​ക​ർ പോ​റ്റ​മ്മ ആ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ർ 21-നാ​ണ് ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ൽ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ക​ടു​വ​ക്കു​ട്ടി​യെ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നൊ​പ്പം അ​മ്മ​ക്ക​ടു​വ​യു​ടെ വ​ര​വു​കാ​ത്ത് വ​ന​പാ​ല​ക​ർ ദി​വ​സ​ങ്ങ​ളോ​ളം ത​ള്ളി​നീ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.ക​ടു​വ​ക്കു​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ കാ​ട്ടി​നു​ള്ളി​ലെ ക​ര​ടി​ക്ക​വ​ല ഭാ​ഗ​ത്ത് വേ​ലി​കെ​ട്ടി​ത്തി​രി​ച്ച് നി​ർ​മി​ച്ച പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​രു​മാ​യി അ​ധി​കം ഇ​ട​പ​ഴ​കാ​തെ​ത​ന്നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ര​ണ്ടു വ​ന​പാ​ല​ക​രും ഡോ​ക്ട​റു​മാ​ണ് ക​ടു​വ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ഉ​ള്ള​ത്. പി​ൻ​കാ​ലു​ക​ൾ​ക്കു​ണ്ടാ​യ ബ​ല​ക്കു​റ​വും ഇ​ക്കാ​ല​യ​ള​വി​ൽ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി. ഇ​പ്പോ​ൾ പ്രാ​യം ഒ​ൻ​പ​തു​മാ​സം പി​ന്നി​ട്ട​തോ​ടെ വ​ന​പാ​ല​ക​ർ മം​ഗ​ള​യെ​ന്ന് വി​ളി​ക്കു​ന്ന ക​ടു​വ​ക്കു​ട്ടി കാ​ട്ടി​ലേ​ക്കി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ത്തു​തു​ട​ങ്ങി.

എ​ങ്കി​ലും വി​ശാ​ല​മാ​യ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടാ​തെ ഇ​വ​ൾ​ക്കാ​യി പ്ര​ത്യേ​ക കാ​ട് ഒ​രു​ക്കു​ക​യാ​ണ് ക​ടു​വാ​സ​ങ്കേ​തം അ​ധി​കൃ​ത​ർ. കാ​ട്ടി​നു​ള്ളി​ൽ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ഇ​രു​ന്പു​വേ​ലി കെ​ട്ടി​ത്തി​രി​ച്ചു​ള്ള കൂ​ടി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

മം​ഗ​ള​യ്ക്ക് പു​തി​യ കൂ​ടും അ​ന്ത​രീ​ക്ഷ​വും പ​രി​ച​യ​മാ​കു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് ചെ​റി​യ ജീ​വി​ക​ളെ ക​യ​റ്റി​വി​ട്ട് വേ​ട്ട​യാ​ടാ​ൻ പ​രി​ശീ​ലി​പ്പി​ക്കും. ഇ​ത് വി​ജ​യ​ക​ര​മാ​കു​ന്ന​തോ​ടെ​യാ​ണ് മം​ഗ​ള​യെ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ വി​ശാ​ല​ത​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ക.